ad
Deshabhimani

സിക്കിമിൽ വിനോദസഞ്ചാരത്തിനെത്തിയ കൊൽക്കത്ത സ്വദേശിനി മരിച്ചു

Sikkim.jpg
വെബ് ഡെസ്ക്

Published on Jan 17, 2026, 06:46 AM | 1 min read

ഗാങ്ടോക്ക്: വടക്കൻ സിക്കിമിൽ വിനോദസഞ്ചാരത്തിനെത്തിയ കൊൽക്കത്ത സ്വദേശിയായ 47-കാരി ഉയരക്കൂടുതൽ മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരിച്ചു.


കുടുംബത്തോടൊപ്പം സിക്കിം സന്ദർശനത്തിനെത്തിയ സ്ത്രീയാണ് മരിച്ചത്. ലച്ചൂങ്ങിൽ എത്തിയപ്പോൾ ഇവർക്ക് ശ്വാസതടസ്സവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. എന്നാൽ അസ്വസ്ഥതകൾ വകവെക്കാതെ വ്യാഴാഴ്ച 15,300 അടി ഉയരത്തിലുള്ള 'സീറോ പോയിന്റ്' സന്ദർശിക്കാൻ ഇവർ പോയി.


തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് ഇവരെ ലച്ചൂങ്ങിലെ ആർമി ഫീൽഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


സമുദ്രനിരപ്പിൽ നിന്ന് 9,600 അടി ഉയരത്തിലുള്ള ലച്ചൂങ്ങിലെ ഉയരക്കൂടുതലാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home