കൊൽക്കത്ത മെട്രോയിൽ യുവാവിന്റെ ആത്മഹത്യാശ്രമം; സർവീസ് തടസ്സപ്പെട്ടു

പ്രതീകാത്മക ചിത്രം
കൊൽക്കത്ത: കൊൽക്കത്ത മെട്രോയുടെ കാളിഘട്ട് സ്റ്റേഷനിൽ ഒരാൾ ട്രാക്കിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ബ്ലൂ ലൈൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ 7:20-ഓടെയാണ് സംഭവം നടന്നതെന്ന് മെട്രോ അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ മെട്രോ സർവീസ് ഭാഗികമായി റദ്ദാക്കിയിരുന്നു. മൈദാൻ മുതൽ ദക്ഷിണേശ്വർ വരെയും മഹാനായക് ഉത്തം കുമാർ മുതൽ ഷാഹിദ് ഖുദിറാം സ്റ്റേഷനുകൾക്കിടയിലുമായിരുന്നു ഈ സമയം ട്രെയിൻ സർവീസ് ചുരുക്കിയത്.
ഉടൻതന്നെ മെട്രോ ജീവനക്കാരും എമർജൻസി റെസ്പോൺസ് ടീമും സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ പരിശോധനകൾക്ക് ശേഷം 7:44-ഓടെ ബ്ലൂ ലൈനിൽ സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു.
ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായതെന്ന് മെട്രോ റെയിൽവേ വക്താവ് അറിയിച്ചു









0 comments