ad
Deshabhimani

2014 ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും,അതാണ് ആദ്യത്തെ ലക്ഷ്യം, രാജ്യം അപകടത്തിലാണ്: കിഷോർ

kishor
വെബ് ഡെസ്ക്

Published on Feb 07, 2026, 03:38 PM | 1 min read

ചെന്നെെ: ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് നടൻ കിഷോർ‌ പറഞ്ഞ മറുപടി ചർ‌ച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ സ്ഥാനത്ത് നിന്ന് നീക്കുമെന്ന മറുപടിയാണ് കിഷോർ നൽകിയത്. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലല്ലാതെ, സിനിമ കായികം എന്നീ വിവിധ രം​ഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പോലും രാജ്യത്തെ ഭരണത്തിനെതിരെ പ്രതികരിച്ചുതുടങ്ങി എന്നതിന്റെ നേർ‌ക്കാഴ്ച കൂടിയാവുകയാണ് കിഷോറിന്റെ പ്രതികരണം. തൻ‌റെ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഞാൻ ഈ പറഞ്ഞത് നിങ്ങൾ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല, എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും- അദ്ദേഹം പറഞ്ഞു


'ഞങ്ങൾ ഇപ്പോൾ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യർ തമ്മിലുള്ള സ്‌നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. അവിടെയാണ് ഒരു മനുഷ്യൽ വെറുപ്പിനെ ഇൻവെസ്റ്റ്‌മെന്റാക്കിക്കൊണ്ട് അധികാരത്തിൽ വന്നിരിക്കുന്നത്. അത് മനുഷ്യർക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വർഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നേ പറയാനുള്ളൂ,’- കിഷോർ പറയുന്നു.



കിഷോന്റെ ശ്രദ്ധേയമായ പരാമർശം ഇങ്ങനെ,


നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഞാൻ ഈ പറഞ്ഞത് നിങ്ങൾ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല, എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. ഇന്ത്യ ഇപ്പോൾ കാണുന്നതിനെക്കാൾ മാറിയിട്ടുണ്ടാകും. ഇന്ന് നമ്മൾ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്ക് പോകുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ ഈ അവസ്ഥ മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.


കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ എത്തിയ നടനാണ് കിഷോർ. തമിഴിലും മലയാളത്തിലും നിരവധി വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home