പെട്രോൾ പമ്പുകൾ വഴി റേഷൻ മണ്ണെണ്ണ; ചില സംസ്ഥാനങ്ങൾക്ക് മാത്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണ്ണെണ്ണ വിതരണത്തിലെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി പെട്രോളിയം മന്ത്രാലയം.
മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങൾക്കും വിളക്കുകൾ തെളിക്കുന്നതിനുമായി താൽക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്. ഹരിയാന, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ മണ്ണെണ്ണമുക്തമായവ.
ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പമ്പുകളിൽ 5000 ലിറ്റർ മണ്ണെണ്ണ സൂക്ഷിക്കാനാണ് അനുമതി നൽകിയിരിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഈ ഇളവ് ബാധമായിരിക്കുക.










0 comments