ad
Deshabhimani

റിപ്പബ്ലിക്‌ ദിന പരേഡിൽ ദൃശ്യവിരുന്നായി കേരളത്തിന്റെ വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും

Kerala’s Tableau.JPG
വെബ് ഡെസ്ക്

Published on Jan 26, 2026, 12:04 PM | 1 min read

ന്യ‍‍ൂഡൽഹി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക്‌ ദിന പരേഡിൽ കാണികൾക്ക്‌ ദൃശ്യവിരുന്ന്‌ ഒരുക്കി കേരളം. രാജ്യത്തിന്‌ മാതൃകയായ കേരളത്തിന്റെ നേട്ടങ്ങളായ കൊച്ചി വാട്ടർ മെട്രോയും, നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും അടങ്ങുന്ന നിശ്ചല ദൃശ്യമാണ്‌ കർത്തവ്യപഥിൽ നടന്ന പരേഡിൽ കേരളം അവതരിപ്പിച്ചത്. ‘ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്'എന്ന വിഷയത്തിലൂന്നിയാണ് കേരളത്തിന്റെ അവതരണം. 17 സംസ്ഥാനങ്ങളാണ് ഇ‍ൗ വർഷം ടാബ്ലോ അവതരിപ്പിച്ചത്.


Kerala’s Tableau 1.JPG


തിങ്കൾ രാവിലെ കർത്തവ്യപഥിൽ നടന്ന സൈനീക പരേഡിൽ സർവസൈന്യാധിപയായ രാഷ്‌ട്രപതി സല്യൂട്ട്‌ സ്വീകരിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയ്‌ൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വിവിഐപികളടക്കം പതിനായിരത്തോളം പേരാണ്‌ പരേഡിസ്‌ സാക്ഷ്യം വഹിക്കാനെത്തിയത്. ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്ന തീമീലാണ്‌ ഇ‍ൗ വർഷത്തെ ആഘോഷം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home