ad
Deshabhimani

print edition എൽഡിസി, ലാസ്റ്റ് ഗ്രേഡ് നിയമനം; 24 മണിക്കൂറിൽ 1000 നിയമന 
ശുപാർശ അയച്ച പിഎസ്‍സിയെ മറന്നോ

97 കാറ്റഗറികളിൽ നിയമനത്തിന്‌ കേരള പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വെബ് ഡെസ്ക്

Published on Feb 14, 2026, 12:15 AM | 1 min read

തിരുവനന്തപുരം: എൽഡിസി, ലാസ്റ്റ് ഗ്രേഡ് നിയമനം കുറവാണെന്ന് ചില മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നത് വസ്തുതകൾ മറച്ചുവച്ച്. മൂന്നുവർഷം കാലാവധിയുള്ള എൽഡിസി റാങ്ക് പട്ടിക നിലവിൽവന്നത് കഴിഞ്ഞ ജൂലൈ 18 നും ലാസ്റ്റ് ഗ്രേഡ് പട്ടിക വന്നത് ആഗസ്റ്റ് ഒന്നിനുമാണ്. ഇതുവരെ രണ്ട് തസ്തികകളിലുമായി 1200 പേർക്ക് നിയമന ശുപാർശയും അയച്ചു.


കഴിഞ്ഞ എൽഡിസി റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചപ്പോൾ 12,660 പേർക്കാണ് നിയമന ശുപാർശ ഉറപ്പാക്കിയത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും സ്പെഷ്യൽ ഡ്രൈവിലൂടെ അഞ്ഞൂറിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിപ്പിക്കാനായി. 


ലാസ്റ്റ് ​ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന 24 മണിക്കൂറിൽ വിവിധ വകുപ്പുകളിലായി ആയിരത്തിലധികം ഒഴിവുകളിലാണ് നിയമനം നടത്തിയത്. ആകെ 11,606 പേർക്ക് നിയമന ശുപാർശ അയച്ചു. റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എല്ലാ ജില്ലകളിലെയും റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചു.


ഇത്തരത്തിൽ പരമാവധി നിയമനം നടത്തുമ്പോൾ ആദ്യത്തെ കുറച്ചുമാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ ചെറിയ കുറവുണ്ടാകും. തുടർന്നുവരുന്ന മാസങ്ങളിലെ റിട്ടയർമെന്റ് ഒഴിവുകൾ മാത്രമാണ് പുതിയ ലിസ്റ്റിൽ നിന്ന് നികത്താനായി റിപ്പോർട്ട് ചെയ്യുക.


കഴിഞ്ഞ വർഷം കാലാവധി അവസാനിച്ച എൽഡിസി, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികകൾ 2022-ൽ നിലവിൽ വന്നതാണ്. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന റാങ്ക് പട്ടിക അവസാനിച്ച് ഒരു വർഷം കഴിഞ്ഞാണ് 2022 ലെ പട്ടിക നിലവിൽ വന്നത്. അതിനാൽ ഈ പട്ടിക വന്നപ്പോൾ ഒരു വർഷത്തെ ഒഴിവുകൾ നിയമന ശുപാർശയ്‌ക്കായി അവശേഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home