Deshabhimani

print edition ഒഴിവുകൾ നികത്തുന്നില്ല; കേരളാ ഹ‍ൗസിന്റെ പ്രവർത്തനം താളംതെറ്റുന്നു

kerala house
വെബ് ഡെസ്ക്

Published on Sep 06, 2026, 01:56 AM | 1 min read

ന്യൂഡ‍ൽഹി: യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതിന്‌ ശേഷം ഡൽഹി കേരളഹ‍ൗസിലെ സുപ്രധാന ഓഫീസുകളിലെ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നത്‌ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ പൊതുഭരണ വകുപ്പിന്‌ ക‍ീഴിലുള്ള കേരളഹ‍ൗസിൽ പ്രധാനമായും മൂന്ന്‌ ഓഫീസുകളാണുള്ളത്‌. ലെയ്‌സൺ വിങ്‌, റസിഡന്റ്‌ കമീഷണർ(ആർസി) ഓഫീസ്‌, കൺട്രോളർ ഓഫീസ്‌. ഇ‍ൗ ഓഫീസുകളിൽ അസിസ്റ്റന്റ്‌ തസ്‌തികയിൽ ജീവനക്കാരില്ല. കൺട്രോളർ ഓ--ഫീസിൽ മെയ്‌ മുതൽ രണ്ട്‌ തസ്‌തികൾ ഒഴിഞ്ഞുകിടക്കുകയാണ്‌.


ലെയ്‌സൺ വിങ്ങിൽ ഒരൊഴിവ്‌ ജൂലൈയിൽ റിപ്പോർട്ട്‌ ചെയ്തെങ്കിലും സർക്കാർ അനങ്ങിയിട്ടില്ല. സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രാലയങ്ങളുമായുള്ള ഏകോപനവും ആശയവിനിമയവും ലെയ്‌സൺ വിങ്‌ വഴിയാണ്‌ നടക്കുന്നത്‌. റസിഡന്റ്‌ കമീഷണർ ഓഫീസിൽ ഏപ്രിൽ മുതൽ അസിസ്റ്റന്റ്‌ തസ്‌തികയിൽ ആളില്ല. സെക്രട്ടറിയേറ്റ്‌ ജീവനക്കാരെയാണ്‌ കേരള ഹ‍ൗസിലെ അസിസ്റ്റന്റുമാരായി നിയമിക്കുന്നത്‌. ​

ജ‍ൂൺ മുതൽ ഒഴിഞ്ഞുകിടന്നിരുന്ന ഓഫീസ്‌ അറ്റൻഡന്റ്‌ (ഒഎ) തസ്‌തികകളിൽ ആഗസ്‌ത്‌ പതിമൂന്നിനാണ്‌ നിയമനം നടത്തിയത്‌. റസിഡന്റ്‌ കമീഷണർ പുനീത്‌ കുമാറും ഒഴിഞ്ഞുകിടക്കുന്ന തസ്‌തികൾ നികത്തുന്നതിന്‌ നടപടികളെടുക്കുന്നില്ല. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കേരളഹ‍ൗസിലെ പ്രത്യേക പ്രതിനിധി ഒഴിവുള്ള തസ്‌തികകൾ നികത്തുന്നതിന്‌ ഇടപെടാറുണ്ടായിരുന്നു. നിലവിൽ സർക്കാർ പ്രതിനിധിയായി കേരളഹ‍ൗസിൽ ആരുമില്ല.


റസിഡന്റ്‌ കമീഷണർ പ്രതികാര മനോഭാവത്തോടെയാണ്‌ പ്രവർത്തിക്കുന്നതെന്നും ജീവനക്കാർക്ക്‌ പരാതിയുണ്ട്‌. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്‌ഇഎ) കൺവീനർ എ ജയപ്രസാദിനെ അന്യായമായി സസ്‌പെൻഡ്‌ ചെയ്‌തു. ആർസിയുടെ പ്രതികാര നടപടിക്കെതിരെ ബോർഡ്‌ വെച്ചതിന്‌ ജയപ്രസാദ്‌, എം എസ്‌ മനോജ്‌ കുമാർ എന്നിവർക്ക്‌ കാരണം കാണിക്കൽ നോട്ടീസയക്കുകയും ചെയ്തു. കേരള ഹ‍ൗസിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശന്റെ കൺവെട്ടത്ത്‌ കറുത്ത ബോർഡ്‌ വെച്ചു എന്നതാണ്‌ കുറ്റം.


നേപ്പാൾ പ്രളയത്തിൽ നിരവധി മലയാളികൾ കുടുങ്ങിക്കിടന്നിട്ടും കേരളഹ‍ൗസിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home