ad
Deshabhimani

print edition സെൻസസ്‌ 2027; സെൽഫ് എന്യൂമറേഷന്‌ തുടക്കം

census 2027

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 17, 2026, 01:14 AM | 1 min read

തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ നടപടി സംസ്ഥാനത്ത്‌ ആരംഭിച്ചു. ലോക് ഭവനിലെ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും https://se.census.gov.in/ വഴി വിവരങ്ങൾ സമർപ്പിച്ച്‌ തുടക്കമിട്ടു.


പൊതുജനങ്ങൾക്ക് വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 30വരെ അവസരമുണ്ട്‌. രണ്ട് ഘട്ടമായാണ് സെൻസസ് പ്രവർത്തനം. ഒന്നാംഘട്ടം (ജൂലൈ ഒന്നുമുതൽ 30വരെ) വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനൊപ്പം വീടുകളുടെ സെൻസസെടുക്കും.


വീടുകളുടെ അവസ്ഥ, കുടുംബങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, ആസ്‌തി എന്നിവ എന്യൂമറേറ്റമാർ ശേഖരിക്കും. ആകെ 33 ചോദ്യങ്ങളുണ്ടാകും. സെൽഫ് എന്യൂമറേഷൻ നടത്തിയിട്ടുണ്ടെങ്കിൽ അവ പരിശോധിക്കും. സെൽഫ് എന്യൂമറേഷനിലെ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ തിരുത്താം.


ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ അന്തിമ വിവരം ഡേറ്റബേസിലേക്ക് നൽകൂ. രണ്ടാംഘട്ടത്തിലാണ്(2027ഫെബ്രുവരി)ജനസംഖ്യ കണക്കെടുപ്പ്. അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരും 10,189 സൂപ്പർവൈസർമാരുമാണ്‌ വിവരങ്ങൾ ശേഖരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home