print edition സാന്ത്വനവുമായി കേളി പ്രവർത്തകർ

യെലഹങ്ക ഫക്കീർ കോളനിയിൽ പ്രദേശത്ത് കേളി ബംഗളൂരു അസോസിയേഷൻ സംഘടിപ്പിച്ച സ്‌നേഹ സാന്ത്വന യാത്ര
ബംഗളൂരു
കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിൽ യെലഹങ്ക ഫക്കീർ കോളനിയിൽ വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബംഗളൂരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്‌നേഹ സാന്ത്വന യാത്ര സംഘടിപ്പിച്ചു. സർവ്വതും നഷ്‌ടപ്പെട്ടതിന്റെ ആഘാതത്തിൽനിന്ന് കരകയറിയിട്ടില്ലാത്ത കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി ചേർത്തുപിടിച്ചു. കേളി പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര മഹാത്മാ ഗാന്ധിയുടെ വേഷമണിഞ്ഞാണ് പങ്കെടുത്തത്. ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, ജോയിന്റ് സെക്രട്ടറി നാസർ തുടങ്ങിയവരും പങ്കെടുത്തു.











0 comments