ad
Deshabhimani

കേദാർനാഥ് പാതയിൽ അപകടം; പാറക്കല്ല് വീണ് 65 കാരൻ മരിച്ചു

kedarnath

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മഴയെ തുടർന്ന് കേദാർനാഥിലേക്കുള്ള നടപ്പാത തടസ്സപ്പെട്ടതിന് പിന്നാലെ ചീർബാസ ഹെലിപാഡിന് സമീപം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നവർ.

വെബ് ഡെസ്ക്

Published on Sep 14, 2026, 06:19 AM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് തീർഥാടന പാതയിൽ ചീർബാസ ഹെലിപാഡിന് സമീപം പാറക്കല്ലുകൾ താഴേക്ക് പതിച്ച് 65കാരന് ദാരുണാന്ത്യം. ഉഖിമഠ് സ്വദേശി മദൻ മോഹൻ തിവാരിയാണ് മരിച്ചത്.


ഞായറാഴ്ചയാണ് അപകടം നടന്നത്. മലഞ്ചെരുവിൽ നിന്ന് ഉരുണ്ടുവന്ന പാറക്കല്ലുകൾ തിവാരിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.


കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടെ കേദാർനാഥ് തീർഥാടന പാതയിൽ മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് തീർഥാടകരുടെ യാത്ര താൽക്കാലികമായി നിർത്തിവെച്ചു.


കേദാർനാഥിലേക്ക് പോകുന്ന തീർഥാടകർ സോൻപ്രയാഗിലും ഗൗരികുണ്ഡിലും യാത്ര അവസാനിപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മടങ്ങിവരുന്ന തീർഥാടകരോട് ജംഗൽചട്ടിയിൽ തങ്ങാനും ആവശ്യപ്പെട്ടു.


പാതയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും അധികൃതരുടെ അനുമതി ലഭിക്കുകയും ചെയ്യുന്നതുവരെ തീർഥാടകർ മുന്നോട്ട് പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം പാത സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ തീർഥാടനം പുനരാരംഭിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home