ad
Deshabhimani

'തെലങ്കാന രാഷ്ട്ര സേന'; പുതിയ പാർടിയുമായി കെ കവിത

k kavitha

കെ കവിത. photo credit: Kalvakuntla Kavitha acebook.com/photo

വെബ് ഡെസ്ക്

Published on Apr 25, 2026, 11:39 AM | 1 min read

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) സ്ഥാപക നേതാവുമായ കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിത പുതിയ പാർടി ആരംഭിച്ചു. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പുതിയ പാർടിയുടെ പേര്. ശനിയാഴ്ച തെലങ്കാനയിൽ നടന്ന പൊതുപരിപാടിയിലാണ് കവിത തന്റെ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.


2025 സെപ്തംബറിലാണ് കവിതയെ ബിആർഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ ആരോപിച്ചായിരുന്നു സസ്പെൻഷൻ. പാര്‍ടിയ്ക്കെതിരെയും പാര്‍ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. മുൻ ജലസേചന മന്ത്രി ഹരീഷ് റാവു, മുൻ എംപി സന്തോഷ് കുമാർ എന്നിവർക്കെതിരെയും ഒപ്പം പാര്‍ടി സഹപ്രവർത്തകർക്കും അടുത്ത ബന്ധുക്കൾക്കുമെതിരെയും കവിത ഗുരുതരമായ ആരോപണങ്ങൾ ആവർത്തിച്ചു. പിന്നാലെയായിരുന്നു നടപടി.


പല കാര്യങ്ങളിലും പാര്‍ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ പിതാവും പാർടി നേതാവുമായ കെസിആറിന് കത്തെഴുതിയിരുന്നു. സഹോദരൻ കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കി. സസ്‌പെൻഡ് ചെയ്തതിനുശേഷം സാംസ്കാരിക സംഘടനയായ തെലങ്കാന ജാഗ്രതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു കവിത. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തിരുന്നു. ബിആർഎസിന്റെ യഥാർത്ഥ പേര് തെലങ്കാന രാഷ്ട്ര സമിതി എന്നായിരുന്നു. 2022ലാണ് ഇത് ബിആർ‌എസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home