ad
Deshabhimani

മേഘവിസ്ഫോടനം: പഹൽഗാമിൽ മണ്ണൊലിപ്പും വെള്ളപ്പൊക്കവും; ഹോട്ടലുകളിലും വീടുകളിലും വെള്ളം കയറി

pahalgam hevy rain

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 12, 2026, 10:34 AM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ നിരവധി ഹോട്ടലുകളിലും വീടുകളിലും വെള്ളം കയറി.


ശനിയാഴ്ചയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ തോട് കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.


ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള പഹൽഗാമിലെ അവൂര, ദേഹ്‍വത്തു എന്നീ വനമേഖലകളിലാണ് പെട്ടെന്ന് കനത്ത മഴയുണ്ടായത്. ഇത് പ്രാദേശികമായുണ്ടായ മേഘവിസ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം.


മേഘവിസ്ഫോടനത്തെ തുടർന്ന് പെട്ടെന്ന് വലിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടാകുകയായിരുന്നു. കവിഞ്ഞൊഴുകിയ വെള്ളം പ്രദേശത്തെ അരഡസനിലധികം ഹോട്ടലുകളിലേക്ക് ഇരച്ചുകയറി.


ഇതേതുടർന്ന് ഹോട്ടലുകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മേഖലയിലെ നിരവധി വീടുകളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home