കശ്മീരിൽ വീണ്ടും മഞ്ഞുവീഴ്ച; താപനില കുത്തനെ താഴേക്ക്

ശ്രീനഗർ: കശ്മീരിൽ വീണ്ടും ശക്തമായ മഞ്ഞുവീഴ്ച. താഴ്വരയിലെ ഉയർന്ന പ്രദേശങ്ങളിൽ പുലർച്ചെ മുതൽ മഞ്ഞു വീണതോടെ താപനില കുത്തനെ താഴ്ന്നു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമർഗ്, പഹൽഗാം, സോനാമാർഗ് എന്നിവിടങ്ങൾ പൂർണ്ണമായും മഞ്ഞിനടിയിലായി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നു. എന്നാൽ ഉയർന്ന മലനിരകളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ തണുപ്പ് ഇരട്ടിച്ചു. ശ്രീനഗർ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ തണുത്ത കാറ്റും നേരിയ മഴയും തുടരുകയാണ്.
അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച വിനോദസഞ്ചാരികളെ ആവേശത്തിലാക്കിയിട്ടുണ്ടെങ്കിലും ഗതാഗത സംവിധാനങ്ങളെ ഇത് ഭാഗികമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
മഞ്ഞുവീഴ്ചയെത്തുടർന്ന് മലയോര മേഖലകളിലെ റോഡുകളിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലകളിലും സൈനിക നിരീക്ഷണം ശക്തമാക്കി.











0 comments