ad
Deshabhimani

റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; കര്‍ണാടകയില്‍ ഏഴുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

karnataka shock
വെബ് ഡെസ്ക്

Published on May 19, 2026, 06:43 PM | 1 min read

കോലാർ: ശക്തമായ മഴയെത്തുടർന്ന് റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴുവയസ്സുകാരൻ മരിച്ചു. സയ്യിദ് റഹ്മാൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർണാടകയിലെ കോലാറിലാണ് സംഭവം.


ഒരു മതപരമായ ചടങ്ങിന്റെ ഭാഗമായി നിരവധി ആളുകൾ ഒത്തുകൂടി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കുട്ടി റോഡിൽ കിടന്ന ലൈനിൽ തട്ടി പെട്ടെന്ന് നിലത്തുവീഴുന്നതും, തുടർന്ന് അവിടെയുണ്ടായിരുന്നവർ ഓടിക്കൂടി കുട്ടിയെ വലിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയുടെ മരണം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന ഇമ്രാൻ, ജാബി, സയ്യിദ് എന്നീ മറ്റ് മൂന്ന് കുട്ടികൾ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.


കോലാറിലെ ഗാൽപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുൽ ഷാ മൊഹല്ലയിലാണ് സംഭവം നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home