ad
Deshabhimani

കർണാടകയിൽ സ്കൂൾ മേൽക്കൂര തകർന്ന് വീണു; ആറ് വിദ്യാർഥികൾക്ക് പരിക്ക്

karnataka school
വെബ് ഡെസ്ക്

Published on Sep 03, 2026, 03:30 PM | 1 min read

ബാഗൽക്കോട്ട്: കർണാടകയിലെ ബാഗൽക്കോട്ടിൽ സ്കൂൾ മേൽക്കൂര തകർന്ന് വീണ് ആറ് വിദ്യാർഥികൾക്ക് പരിക്ക്. കർണാടകയിലെ ബാഗൽക്കോട്ട് മുഗളോളി താണ്ഡയിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്.


പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നും അവർ സുരക്ഷിതരാണെന്നും ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും ബാഗൽക്കോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗജാനൻ ബാലെ അറിയിച്ചു. സ്കൂൾ കെട്ടിടത്തിന്റെ തകർന്ന ഭാഗം ഉടൻ തന്നെ നവീകരിക്കാൻ പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകി.




പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആശുപത്രി സന്ദർശിച്ചു.


സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് രക്ഷിതാക്കൾ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. കെട്ടിടം പൂർണമായി അറ്റകുറ്റപ്പണി നടത്തണമെന്നും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home