ഐടി തൊഴിലാളി സമരം അടിച്ചമർത്താൻ കർണാടക സർക്കാർ; നേതാക്കൾ അറസ്റ്റിൽ

ബംഗളൂരു: കർണാടക സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഐടി തൊഴിലാളികൾ നടത്തുന്ന സമരം അടിച്ചമർത്താൻ കോൺഗ്രസ് സർക്കാർ നീക്കം. നേതാക്കളെ ജയിലിലടച്ച് സമരം അട്ടിമറിക്കാനാണ് ശ്രമം. ഡിസംബർ 21ന് സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കിടെയാണ് സിപിഐഎം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി അംഗമായ ചിത്ര ഭാനുവിനേയും സുഹാസ് അഡിഗയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ ഐടി തൊഴിലാളികളുടെ സംഘടനയായ കെഐടിയുവിന്റെ നേതൃത്വത്തിലാണ് ബഹുജന പ്രക്ഷോപം നടക്കുന്നത്. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് തടയുന്നതിന്റെ ഭാഗമായാണ് ബംഗളൂരുവിൽ തൊഴിലാളി സമരത്തിന്റെ ഭാഗമായുള്ള പ്രചാരണം നടത്തുന്ന നേതാക്കളുടെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികൾ കൊണ്ടൊന്നും സമരത്തെ പൊളിക്കാമെന്ന് കോൺഗ്രസുകാർ കരുതേണ്ടെന്ന് കെഐടിയു പ്രസ്താവനയിൽ പറഞ്ഞു.











0 comments