ad
Deshabhimani

print edition കേരളവിരുദ്ധ പരാമർശവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

d k sivakumar
വെബ് ഡെസ്ക്

Published on Dec 31, 2025, 01:34 AM | 1 min read

ബംഗളൂരു: കേരളീയരെ ആവശ്യമില്ലെന്ന വിവാദ പ്രസ്‌താവനയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. യെലഹങ്കയിലെ ബുൾഡോസർരാജ്‌ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ്‌ ശിവകുമാറിന്റെ കേരളവിരുദ്ധ പരാമർശം.


മുസ്ലിം–ദളിത്‌ കുടുംബങ്ങളുടെ കുടിലുകൾ പൊളിച്ച്‌ തെരുവിലേക്ക്‌ ഇറക്കിവിട്ട വിഷയം ദേശീയതലത്തിൽ ചർച്ചാവിഷയമാക്കിയതിൽ കേരളത്തിന്റെ പങ്ക്‌ സംബന്ധിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഞങ്ങൾക്ക് ഒരു കേരളീയരേയും ആവശ്യമില്ല. നമ്മുടെ മുഖ്യമന്ത്രി ഇവിടെയുണ്ട്, അദ്ദേഹത്തെ അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ അനുവദിക്കൂ’. എന്നായിരുന്നു മറുപടി. കേരളീയർക്കെതിരായ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധമുയർന്നു.


പരാമർശം വിവാദമായതിന്‌ പിന്നാലെ കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നു തന്റെ പരമർശമെന്നും കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ലെന്നും വിശദീകരിച്ച്‌ ശിവകുമാർ രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home