print edition എല്ലാ കാലവും ഭരിക്കാമെന്ന് വ്യാമോഹിക്കരുത്: കമൽ ഹാസൻ

ന്യൂഡൽഹി
രാജ്യസഭയിലെ കന്നിപ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്ക് എതിരെ രൂക്ഷ വിമർശമുന്നയിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ഒരു സർക്കാരും സ്ഥിരമല്ലെന്നും എല്ലാ കാലവും ഭരിക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും കമൽ ഹാസൻ മോദിസർക്കാരിന് മുന്നറിയിപ്പ് നൽകി.
മഹാത്മാഗാന്ധിയും പെരിയാറും അണ്ണാദുരെയുമാണ് നിർഭയമായി അനീതികൾക്ക് എതിരെ ശബ്‌ദമുയർത്താൻ തനിക്ക് ധൈര്യം നൽകിയത്. ജനാധിപത്യത്തിൽ വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാകില്ല. ബിഹാറിൽ ലക്ഷകണക്കിന് ആളുകൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു. രാജ്യമുടനീളം ബിഹാർ മോഡൽ നടപ്പാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. യുവതലമുറ നിങ്ങളുടെ ഒരോ നീക്കവും ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്ന് മറക്കരുത്– കമൽ ഹാസൻ പറഞ്ഞു. കന്നി പ്രസംഗത്തെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി അഭിനന്ദിച്ചു.










0 comments