"ഇങ്ങനെ പോയാൽ കോൺഗ്രസ് വെള്ളത്തിലാകും, എല്ലാവർക്കും അത് ബോധ്യമുണ്ട്"; തുറന്നടിച്ച് സുധാകരൻ

കെ സുധാകരൻ
ന്യൂഡൽഹി: കോൺഗ്രസിൽ ഐക്യമില്ലാത്തതിന് കാരണം നേതാക്കളാണെന്ന് തുറന്നടിച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇങ്ങനെ പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വെള്ളത്തിലാകും, അത് എല്ലാവർക്കും ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമാണ് ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം.
അതൃപ്തി ഉള്ളകാര്യങ്ങൾ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സുധാകരൻ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളോട് പറയാനാകില്ലെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.
സുധാകരന് പുറമെ രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും കേരളത്തിലെ അനൈക്യം യോഗത്തിൽ ഉന്നയിച്ചു. കോൺഗ്രസിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് നേതാക്കൾ പരാതിപ്പെട്ടു.










0 comments