ad
Deshabhimani

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പുറത്തേക്ക്

ANNAMALAI
വെബ് ഡെസ്ക്

Published on Apr 01, 2025, 10:31 AM | 1 min read

ചെന്നൈ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും കെ അണ്ണാമലൈ പുറത്തേക്കെന്ന് സൂചന. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കുകയും ബിജെപി എഐഡിഎംകെ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കുമിടെയാണ് അണ്ണാമലെെയെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുന്നത്.


2023 ൽ എഐഎഡിഎംകെയും ബിജെപിയും തമ്മിലുളള സഖ്യത്തിൽ വിള്ളലുണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന് അണ്ണാമലൈ ആണെന്ന് ആരോപണമുണ്ടായിരുന്നു. തമിഴ്നാട്ടിലെ ജാതി സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് അണ്ണാമലൈയ്ക്ക് എതിരായ സഖ്യം ശക്തിനേടിയത്.


തമിഴ്‌നാട്ടിലെ ഗൗണ്ടർ സമുദായം പ്രബലമായ പടിഞ്ഞാറൻ കൊങ്കു മേഖലയിൽ നിന്നുള്ളവരാണ് അണ്ണാമലൈയും എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയും. രണ്ട് പ്രബല സമുദായത്തിൽ നിന്നുള്ളവർ പാർടി അധ്യക്ഷരാകുന്നത് തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം ബിജെപി നടത്തുന്നത്.

Related News


ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി പളനിസ്വാമി നടത്തിയ കൂടിക്കാഴ്ചയിൽ അണ്ണാമലൈയെ നിലനിർത്തി തിരഞ്ഞെടുപ്പിനെ സമീപിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായി വാർത്തയുണ്ടായിരുന്നു.


തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനാക്കാനുള്ള മുൻനിരക്കാരിൽ തിരുനെൽവേലിയിൽ നിന്നുള്ള ജനപ്രിയ നേതാവും പാർട്ടി എം.എൽ.എ നൈനാർ നാഗേന്ദ്രനും ഉൾപ്പെടുന്നു. അണ്ണാമലൈ രാജിവെച്ചാൽ തിരുനെൽവേലി എംഎൽഎ നൈനാർ നാഗേന്ദ്രയുടെ അടക്കമുള്ളവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home