കെ അണ്ണാമലൈ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ

ചെന്നെെ: മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. അദ്ദേഹം പോയത് കൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവും ഇല്ലെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ നിലവിലെ ദ്രാവിഡ രാഷ്ട്രീയത്തിനും പരമ്പരാഗത ദേശീയ കക്ഷികൾക്കും പകരമായി തമിഴ്നാട്ടിലെ ജനങ്ങൾക്ക് തികച്ചും സുതാര്യവും ജനപക്ഷവുമായ ഒരു രാഷ്ട്രീയ ബദൽ നൽകാനാണ് താൻ പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ പേര്, കൊടി, നയരേഖ എന്നിവ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.ദിവസങ്ങൾക്ക് മുമ്പ് അണ്ണാമലൈ സമർപ്പിച്ച രാജി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് അംഗീകരിക്കുകയായിരുന്നു. ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തൻറെ പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments