ad
Deshabhimani

'തമിഴ്നാട്ടിലും ബംഗാളിലും മതനിരപേക്ഷത വിജയിക്കണം, എല്ലാവരും വോട്ട് ചെയ്യൂ': ഡി രാജ

D RAJA

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. (Photo:ANI)

വെബ് ഡെസ്ക്

Published on Apr 23, 2026, 11:43 AM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യം വൻ വിജയം നേടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മതനിരപേക്ഷതയ്ക്ക് വേണ്ടി തമിഴ്‌നാടിനൊപ്പം ബംഗാളും പോരാടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


താൻ ചെന്നൈ നഗരത്തിലെ വോട്ടറാണെന്നും വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വോട്ടർമാരോടും വോട്ടവകാശം വിനിയോഗിക്കണമെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ വോട്ടവകാശം പ്രധാനമാണെന്നും ഡി രാജ പറഞ്ഞു. ജനാധിപത്യം അധികാരത്തിലെത്താൻ ബംഗാൾ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബംഗാളിൽ വർഗീയ ശക്തികൾക്ക് നേട്ടമുണ്ടാക്കാൻ അവസരം നൽകരുത്. അവരുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ തമിഴ്‌നാട് ശ്രമിക്കുന്നതുപോലെ ബംഗാളിലെ ജനങ്ങളും മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാടണം. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. അതിനാൽ ഫലം അറിയാൻ കാത്തിരിക്കേണ്ടതുണ്ട്. വർഗീയ നയങ്ങളെ പരാജയപ്പെടുത്തുക എന്നത് തന്റെയും ഇടതുപക്ഷത്തിന്റെയും ഉറച്ച നിലപാടാണെന്നും ഡി രാജ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home