ad
Deshabhimani

നോയിഡയിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണം: പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി

john brittas mp
വെബ് ഡെസ്ക്

Published on Apr 20, 2026, 05:10 PM | 1 min read

ന്യൂഡൽഹി: നോയിഡയിൽ ശമ്പള വർധനവിനായി സമരം ചെയ്യുന്ന തൊഴിലാളികളെ ക്രൂരമായി മർദ്ദിക്കുകയും നേതാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന യുപി പൊലീസിന്റെ നടപടിക്കെതിരെ ജോൺ ബ്രിട്ടാസ് എംപി.


കസ്റ്റഡിയിലുള്ളവരെ ഉടൻ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി. ഏപ്രിൽ 13 മുതൽ 17 വരെ നടന്ന അറസ്റ്റുകളിൽ ഭരണഘടനാപരമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


സിഐടിയു ഓഫീസുകൾ പൂട്ടി സീൽ വെച്ച നടപടി അങ്ങേയറ്റം ആശങ്കജനകമാണ്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെ അടിച്ചമർത്താനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമ്മ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് അംഗീകരിക്കാനാവില്ല.


പൊലീസ് നടപടികളിൽ സുതാര്യത പാലിക്കണമെന്നും നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ നീക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നോയിഡ ഫേസ്-2ൽ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്.


ന്യായമായ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയ തൊഴിലാളികൾക്ക് നേരെ പൊലീസ് വ്യാപകമായ അതിക്രമമാണ് അഴിച്ചുവിടുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home