Deshabhimani

റെയിൽവേ ജീവനക്കാരുടെ ബോണസ് വർധിപ്പിക്കണം: കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

john britas
വെബ് ഡെസ്ക്

Published on Oct 08, 2026, 05:47 PM | 1 min read

ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. റെയിൽവേ ജീവനക്കാർക്ക് നൽകേണ്ട 'പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ്' (പിഎൽബി) ന്യായമായി വർധിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.


ബോണസ് കണക്കാക്കാനുള്ള അടിസ്ഥാന ശമ്പളം 7,000ൽ നിന്നും 28,440 ആയി ഉയർത്തണമെന്ന് റെയിൽവേ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാർ നൽകിയ നിവേദനം ഉൾപ്പെടെയാണ് ജോൺ ബ്രിട്ടാസ് കേന്ദ്ര മന്ത്രിക്ക് നൽകിയത്.


78 ദിവസത്തെ വേതനമാണ് നിലവിൽ പിഎൽബി ആയി നൽകുന്നത്. എന്നാൽ ഇത് കണക്കാക്കുന്നതിനുള്ള അടിസ്ഥാന വേതനം 2013-14 മുതൽ പ്രതിമാസം 7,000 രൂപയാണ്. പത്ത് വർഷത്തിലേറെയായി ഇത് പരിഷ്കരിച്ചിട്ടില്ല. 2018 പുതിയ ലേബർകോഡ് പ്രകാരം, റെയില്‍വേയുടെ ഉത്പാദനക്ഷമതയ്ക്കനുസരിച്ച് ബോണസ് നല്‍കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടില്ല.


റെയിൽവേ വളർച്ചയും, വരുമാനവും 3 ഇരട്ടിയിലധികം ആയി. അപ്പോഴും 78 ദിവസ ബോണസ്സ് മാത്രമാണ് ജീവനക്കാർക്ക് നൽകുന്നത്. ഇതിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home