ജാർഖണ്ഡിലെ ആശുപത്രിയിൽ മന്ത്രിപുത്രന്റെ ‘പരിശോധന’

റാഞ്ചി : ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ പരിശോധന നടത്തി റീൽ ചിത്രീകരിച്ച് മന്ത്രിപുത്രൻ. ഞായറാഴ്‌ചയാണ് സംഭവം. ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇർഫാൻ അൻസാരിയുടെ മകൻ ക്രിഷ് അൻസാരിയാണ് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പരിശോധന നടത്തിയത്. ഇയാൾ ആശുപത്രിയിൽ പരിശോധന നടത്തുന്നതും രോഗികളോട് സംസാരിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സംഭവം വിവാദമായതോടെ, അധ്യാപികയുടെ ചികിത്സയിൽ കഴിയുന്ന അമ്മയെ പരിചരിക്കാനാണ് മകൻ ആശുപത്രിയിൽ പോയതെന്ന് മന്ത്രി പ്രതികരിച്ചു.










0 comments