ad
Deshabhimani

ജനനായകൻ റിലീസ് വൈകും; നിർമാതാക്കളുടെ ഹർജി സുപ്രീംകോടതി തള്ളി

vijay
വെബ് ഡെസ്ക്

Published on Jan 15, 2026, 11:35 AM | 1 min read

ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകും. ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി വിഷയം പരിഗണിക്കാൻ വിസമ്മതിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജനുവരി 20ന് കേസ് കേൾക്കാൻ തീരുമാനിച്ചതിനാലാണ് സുപ്രീം കോടതി ഇടപെടാത്തതിരുന്നത്.


കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. വിജയ്‍‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home