ad
Deshabhimani

അറ്റകുറ്റപ്പണിക്കിടെ കോൾഡ് സ്റ്റോറേജിലെ സ്റ്റീമർ പൊട്ടിത്തെറിച്ചു; രണ്ട് മരണം

steamer blast Jammu Kashmir

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Apr 30, 2026, 01:39 PM | 1 min read

ശ്രീന​ഗർ : ജമ്മു കശ്മീരിൽ കോൾഡ് സ്റ്റോറേജിൽ അറ്റകുറ്റപ്പണിക്കിടെ സ്റ്റീമർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ബുധൻ രാത്രിയാണ് സംഭവം. പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.


അഗ്ലാറിലുള്ള ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സൗരഭ് സിംഗ്, ശിവ് കുമാർ, രാജ് കുമാർ എന്നീ തൊഴിലാളികളാണ് സ്റ്റീമർ നന്നാക്കിയിരുന്നത്. പണികൾക്കിടെ സ്റ്റീമർ പൊട്ടിത്തെറിച്ചു. ​ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ​ഗുരുതരമായി പരിക്കേറ്റ സൗരഭ് ബുധൻ രാത്രി തന്നെ മരിച്ചു. ചികിത്സയിലിരിക്കെ ശിവ് കുമാർ ഇന്ന് രാവിലെ മരണമടഞ്ഞു. രാജ് നിലവിൽ ചികിത്സയിലാണ്. മൂവരും ഉത്തർപ്രദേശ് സ്വദേശികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home