ad
Deshabhimani

പാക് ഡ്രോൺ കടന്നുകയറ്റം: ജമ്മു കശ്മീരിൽ രണ്ട് ദിവസം സ്കൂളുകൾക്ക് അവധി

Jammu Kashmir.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 04:38 PM | 1 min read

ശ്രീനഗർ: നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ജമ്മു കശ്മീരിലെ വിദ്യാലയങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.


വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് കശ്മീർ താഴ്‌വരയിലെ എല്ലാ സ്കൂളുകളും കോളേജുകളും മാർച്ച് 2, 3 തീയതികളിൽ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടത്.


ശൈത്യകാല അവധിക്ക് ശേഷം തിങ്കളാഴ്ച വിദ്യാലയങ്ങൾ തുറക്കാനിരിക്കെയാണ് അടിയന്തര സാഹചര്യത്തെത്തുടർന്ന് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച പുലർച്ചെ 5:45-നും 6-നും ഇടയിലാണ് അതിർത്തിയിൽ ക്വാഡ്‌കോപ്റ്ററുകൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചത്.


ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നും വിരുദ്ധശക്തികൾ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചേക്കുമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ശ്രീനഗറിലെ ലാൽ ചൗക്ക് അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ സാന്നിധ്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സൈന്യം നിരീക്ഷണം ശക്തമാക്കി. മാർച്ച് നാലിന് വിദ്യാലയങ്ങൾ വീണ്ടും തുറക്കുമെന്നാണ് നിലവിലെ അറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home