ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി.
രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ജഗ്ദീപ് ധന്‍കര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിസഭയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതിയായി 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധന്‍കര്‍ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ മുന്‍ കേന്ദ്രമന്ത്രിയും ബംഗാള്‍ മുന്‍ ഗവര്‍ണറുമാണ്.










0 comments