ad
Deshabhimani

print edition ജബൽപുർ ബോട്ട് ദുരന്തം: മരണം 11 ആയി

Jabalpur.jpg
വെബ് ഡെസ്ക്

Published on May 03, 2026, 12:00 AM | 1 min read

ജബൽപുർ : മധ്യപ്രദേശിലെ ജബൽപുരിലെ ബർഗി ഡാമിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച ആറു മൃതദേഹം കൂടി കണ്ടെടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. 28 പേരെയാണ്‌ ഇതുവരെ രക്ഷപ്പെടുത്തിയത്‌. 41 പേരാണ്‌ അപകടസമയം ബോട്ടിൽ ഉണ്ടായിരുന്നത്‌. ലൈഫ് ജാക്കറ്റുകൾ നൽകുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്.


അപകടസമയത്ത് യാത്രക്കാർ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാലാവസ്ഥ മോശമായപ്പോൾ ബോട്ട് തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുഞ്ഞിനെ ചേർത്തുപിടിച്ച നിലയിലുള്ള യുവതിയുടെ മൃതദേഹത്തിന്റെ ചിത്രം വ്യാജമാണെന്ന്‌ കലക്ടർ അറിയിച്ചു. സൈന്യം, എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്‌. ബോട്ട് ജീവനക്കാരായ മൂന്ന് പേരെ പിരിച്ചുവിട്ടു. റിസോർട്ട് മാനേജറെ സസ്പെൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home