ad
Deshabhimani

print edition ബംഗളൂരുവിനെ ചുവപ്പണിയിച്ച്‌ ഐടി തൊഴിലാളികള്‍

it bengaluru may day

ബം​ഗളൂരുവിൽ നടന്ന ഐടി തൊഴിലാളികളുടെ മാർച്ച്

വെബ് ഡെസ്ക്

Published on May 03, 2026, 12:00 AM | 1 min read

ബംഗളൂരു : സാർവദേശീയ തൊഴിലാളി ദിനത്തിൽ ബംഗളൂരുവിനെ ചുവപ്പണിയിച്ച് ഐടി തൊഴിലാളികളുടെ പടുകൂറ്റൻ റാലി. കർണാടകയിലെ ഐടി തൊഴിലാളികളുടെ ട്രേഡ് യൂണിയൻ സംഘടനയായ കർണാടക സ്റ്റേറ്റ്‌ ഐടി/ ഐടിഇഎസ് എംപ്ലോയീസ്‌ യൂണിയന്റെ (കെഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയില്‍ നൂറുകണക്കിന്‌ ഐടി തൊഴിലാളികൾ അണിനിരന്നു.​ ചെങ്കൊടികളും ചുവന്ന ബാനറുകളും ബലൂണുകളും പ്ലക്കാർഡുകളുമേന്തിയായിരുന്നു മാർച്ച്‌.


മാർക്‌സ്‌, ലെനിൻ, സ്റ്റാലിൻ എന്നിവരുടെ ചിത്രം ആലേഖനം ചെയ്‌ത ചുവന്ന ടീ ഷർട്ടണിഞ്ഞും നിരവധിപേരെത്തി. തൊഴിൽ ചൂഷണത്തിനും സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെ ടെക്കികൾ മുദ്രാവാക്യമുയർത്തി. കടുത്ത തൊഴിൽ ചൂഷണം നിലനിൽക്കുന്ന ബംഗളൂരുവിലെ ഐടി മേഖലയിൽ തൊഴിലാളി സംഘടനകളുടെ വർധിക്കുന്ന സ്വാധീനം വിളിച്ചോതുന്നതായിരുന്നു മെയ്‌ദിന റാലി.​


ഐ ടി തൊഴിലാളികളുടെ ജോലി സമയം 14 മണിക്കൂർ ആയി വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തെ ശക്തമായ പോരാട്ടത്തിലൂടെ ചെറുത്തുതോൽപ്പിക്കാൻ യൂണിയന് സാധിച്ചിരുന്നു. ചരിത്രപരമായ ഈ വിജയത്തിന്റെ ആവേശം റാലിയിൽ പ്രകടമായി. സിഐടിയു നേതൃത്വത്തിൽ കര്‍ണാടകത്തിലെ വിവിധ ഇടങ്ങളിൽ മെയ് ദിന റാലി നടന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home