ad
Deshabhimani

കേരളത്തിനുള്ള നാഷണൽ ഹെൽത്ത് മിഷൻ ധനസഹായത്തിൽ ​ഗണ്യമായ കുറവ്; മറുപടിയില്ലാതെ ഒഴിഞ്ഞുമാറി കേന്ദ്രം

john brittas
വെബ് ഡെസ്ക്

Published on Dec 16, 2025, 04:15 PM | 1 min read

ന്യൂഡൽഹി : ദേശീയ ആ​രോ​ഗ്യ ദൗത്യം വഴി കേരളത്തിന് ലഭിക്കേണ്ട ധനസഹായത്തിലുണ്ടായ ​ഗണ്യമായ കുറവിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി കേന്ദ്രം. കേരളത്തിനുള്ള എൻഎച്ച്എം ധനസഹായത്തെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനാണ് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വ്യക്തമല്ലാത്ത മറുപടി നൽകിയത്.


2023–24 വർഷത്തേക്ക് എൻഎച്ച്എം പ്രകാരം കേരളത്തിന് തുടക്കത്തിൽ അനുവദിച്ച കേന്ദ്ര വിഹിതവും മുൻ വർഷങ്ങളെ അപേക്ഷിച്ച് 2023–24 വർഷത്തിൽ അനുവദിച്ച തുകയിൽ ഗണ്യമായ കുറവുണ്ടായതിന്റെ കാരണങ്ങളുമാണ് എംപി ചോദിച്ചത്. എന്നാൽ രണ്ടിനും കൃത്യമായ മറുപടി നൽകാതെ കേന്ദ്രം ഒഴിഞ്ഞുമാറുകയായിരുന്നു.


2025 ജൂലൈയിൽ മന്ത്രാലയം തന്നെ നൽകിയ ഉത്തരത്തിലുള്ള വർഷം തിരിച്ചുള്ള കണക്കുകൾ മാത്രമാണ് മറുപടിയിൽ നൽകിയത്. 2023–24 വർഷത്തിൽ ദേശീയ ആരോ​ഗ്യ ദൗത്യം പ്രകാരം കേരളത്തിന് എത്ര തുക ലഭിക്കേണ്ടിയിരുന്നുവെന്നും 2022–23 വർഷത്തിൽ 1,000 കോടി രൂപയിൽ കൂടുതൽ ആയിരുന്ന തുക 2023–24 വർഷത്തിൽ 189.15 കോടി രൂപയായി കുറഞ്ഞതിന്റെ കാരണവും കേന്ദ്രം വ്യക്തമാക്കിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home