ad
Deshabhimani

വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വഴിയുമായി ഐആർസിടിസി

IRCTC.jpg
വെബ് ഡെസ്ക്

Published on Oct 18, 2025, 01:38 PM | 1 min read

ന്യൂഡൽഹി: അവധി ദിവസങ്ങളിലോ മറ്റോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ ആകെ പെട്ട അവസ്ഥയാണ്. വെയ്റ്റിംഗ് ലിസ്റ്റ് കൺഫോം ആവുമോ എന്ന് നോക്കി നമ്മൾ കാത്ത് ഇരിക്കണം. വെയ്റ്റിംഗ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ ക്യാൻസൽ ചെയ്ത ടിക്കറ്റിന് മുഴുവൻ പണം റീഫണ്ടായി ലഭിക്കുകയുമില്ല.


എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കളെ സഹായിക്കാൻ ഐആർസിടിസിയുടെ കൈയിൽ തന്നെ ഒരു വഴി ഉണ്ട്. അതാണ് വികൽപ്. ബുക്ക് ചെയ്ത ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിൽ ആണെങ്കിൽ അതെ റൂട്ടിൽ പോകുന്ന മറ്റേതെങ്കിലും ട്രയിനിലെ ഒഴിവുള്ള സീറ്റിലേക്ക് നിങ്ങളെ മാറ്റുന്നതാണ് ഈ കുറുക്കുവഴി.


ഐആര്‍സിടിസി ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഓപ്റ്റ് വികൽപ് എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ നിങ്ങള്‍ക്ക് അതേ റൂട്ടിലുള്ള ഏഴ് ട്രെയിനുകള്‍ സെലക്ട് ചെയ്യാം. അവയുടെ സ്റ്റേഷനുകളും നിങ്ങൾ ബുക്ക് ചെയ്ത ട്രെയ്‌നിന്റെയോ അതിനടുത്തുള്ളതോ ആയിരിക്കും.


ചാർട്ട് ചെയ്തശേഷവും വെയ്റ്റിംഗ് ലിസ്റ്റിൽ തന്നെയാണെങ്കിൽ വികൽപ് വഴി സെലക്ട് ചെയ്ത ട്രെയിനുകൾ നോക്കാം. അതിലേതിലെങ്കിലും സീറ്റ് ഉണ്ടെങ്കിൽ അതിലേക്ക് നിങ്ങളുടെ യാത്ര മാറ്റാൻ സാധിക്കും. വികൽപ് ഉപയോഗിച്ച് തീർച്ചയായും ടിക്കറ്റ് ലഭിക്കും എന്ന് പറയാനാകില്ലെങ്കിലും ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂട്ടുകയാണ് ഈ ഓപ്ഷൻ കൊണ്ടുള്ള ഉദ്ദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home