ad
Deshabhimani

print edition രേവന്ത് റെഡ്ഡിക്ക് നൽകിയ ഐപിഎൽ ടിക്കറ്റുകള്‍ നടിയുടെ കൈയിൽ

IPL Ticket Row.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 12:00 AM | 1 min read

ഹൈദരാബാദ്‌: ഐപിഎൽ മത്സരം കാണാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് സൗജന്യമായി നൽകിയ ടിക്കറ്റ് എത്തിയത് യുവനടി കുഷിത കല്ലാപുവിന്റെ കൈയില്‍. ഏപ്രിൽ 18ന് ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം സൺറൈസേഴ്‌സ് എലൈറ്റ് ലോഞ്ചിൽ ഇരുന്ന് കാണാനുള്ള ടിക്കറ്റാണ് നടിക്ക് കിട്ടിയത്.


മുഖ്യമന്ത്രിക്ക് അനുവദിച്ച 40,000 രൂപ വീതം വിലയുള്ള രണ്ട് ടിക്കറ്റുകളുടെ ചിത്രം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മുഖ്യമന്ത്രിക്കോ ഔദ്യോഗിക ആവശ്യങ്ങൾക്കോ പ്രോട്ടോക്കോള്‍ പ്രകാരം അനുവദിച്ച ടിക്കറ്റാണ് നിയമവിരുദ്ധമായി നടിയുടെ കൈയിലെത്തിയത്. എങ്ങനെയാണ് മുഖ്യമന്ത്രിക്ക് അനുവദിച്ച ടിക്കറ്റുകള്‍ നടിക്ക് കിട്ടിയതെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലടക്കം ശക്തമായി.‌ വലിയ വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home