ad
Deshabhimani

print edition ഐഎൻഎസ് മാഹി കമീഷന്‍ ചെയ്തു

INS mahe
വെബ് ഡെസ്ക്

Published on Nov 25, 2025, 01:00 AM | 1 min read


മുംബൈ

അന്തര്‍‌വാഹിനികളെ നേരിടാന്‍ ശേഷിയുള്ള പുതിയ കപ്പല്‍ ഐഎൻഎസ് മാഹി നാവികസേനയുടെ ഭാഗമായി. മുംബൈ നേവൽ ഡോക്ക്‌യാര്‍ഡിൽ നടന്ന കമീഷനിങ് ചടങ്ങിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേന വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐഎൻഎസ് മാഹിയുടെ ചിഹ്നത്തിൽ ‘ഉറുമി’യുണ്ട്. ഭാഗ്യചിഹ്നം ചീറ്റ. ‘നിശബ്ദ വേട്ടക്കാരൻ' എന്നതാണ് ആപ്തവാക്യം.


കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത് നിർമിച്ച ഐഎൻഎസ് മാഹി, സമാന വിഭാഗത്തിലെ എട്ട് കപ്പലുകളിലെ ലീഡ് കപ്പലാണ്. 80 ശതമാനത്തിലകം ഭാഗങ്ങളും തദ്ദേശീയമായവയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home