രജൗരിയിൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഇന്റലിജൻസ് വിവരങ്ങളുടെയും തുടർച്ചയായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണ രേഖയോട് ചേർന്നുള്ള സുന്ദർബാനി സെക്ടറിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് പറഞ്ഞു.
സൈന്യം വേഗത്തിൽ കൃത്യതയോടെവെടിവയ്പ്പിലൂടെ പ്രതിരോധിച്ച് നുഴഞ്ഞുകയറ്റ ശ്രമം തടയുകയായിരുന്നു. കൃത്യമായ നിരീക്ഷണങ്ങൾക്കായി ഉദ്യോഗസ്ഥരെ ഉചിതമായി സ്ഥാനങ്ങളിലേക്ക് മാറ്റി വിന്യസിച്ചതായി സൈന്യം പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.









0 comments