ad
Deshabhimani

ചെനാബ്‌ നദിയിൽ 
അണക്കെട്ടിന്റെ ഷട്ടറുകൾ 
താഴ്‌ത്തി

സിന്ധു നദീജല കരാർ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ; കത്തയച്ച് പാകിസ്ഥാന്‍

Indus Waters Treaty
വെബ് ഡെസ്ക്

Published on May 15, 2025, 03:36 AM | 1 min read


ന്യൂഡൽഹി

സിന്ധു നദീജല കരാർ മരവിപ്പിച്ചത്‌ രൂക്ഷമായി ബാധിച്ചെന്നും നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്‌ പാകിസ്ഥാൻ ഇന്ത്യയ്ക്ക്‌ കത്തയച്ചു. ദിവസങ്ങൾക്ക്‌ മുമ്പ്‌ പാക്‌ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതാസ കേന്ദ്ര ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക്‌ കത്തയച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ റിപ്പോർട്ടുകൾ.


അതേസമയം, റംബാനിലെ ചെനാബ്‌ നദിയിൽ ബഗ്ലിഹർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തിങ്കളാഴ്‌ച അടച്ചു. ജമ്മു കശ്‌മീരിലുണ്ടായ കനത്ത മഴയെ തുടർന്ന്‌ ഡാമിലെ എല്ലാ ഷട്ടറുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. മഴയ്ക്ക്‌ ശമനമായതോടെയാണ്‌ ഷട്ടറുകൾ അടച്ചത്‌. സലാൽ അണക്കെട്ടിൽ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്‌. വലിയ വെള്ളപ്പാച്ചിലാണ്‌ പാകിസ്ഥാനിലേക്ക്‌ ഉണ്ടാകുന്നത്‌.


അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത്‌ പിൻവലിക്കില്ലെന്ന്‌ കേന്ദ്രം അറിയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിടുന്നത്‌ പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home