Deshabhimani

17000 അടി ഉയരത്തിൽ ഇടിമിന്നലേറ്റ് ഇൻഡിഗോ വിമാനം; മുൻഭാഗത്തിന് കേടുപാട്

INDIGO

പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനം 17,000 അടി ഉയരത്തിൽ വെച്ച് ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചു

വെബ് ഡെസ്ക്

Published on Oct 08, 2026, 06:39 AM | 1 min read

ലഖ്‌നൗ: പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനം 17,000 അടി ഉയരത്തിൽ വെച്ച് ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച ലഖ്‌നൗവിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.


104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു. ലാൻഡിങ്ങിനിടെ ആലിപ്പഴമഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തെ റാഡോമിന് കേടുപാടുകൾ സംഭവിച്ചു.


സംഭവത്തെ തുടർന്ന് വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തി. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയാക്കി അധികൃതരുടെ അനുമതി ലഭിച്ച ശേഷമേ വിമാനം സർവീസിലേക്ക് തിരിച്ചെത്തുകയുള്ളൂ.


ഇതിനിടെ, കഴിഞ്ഞ മാസം ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനും ശക്തമായ കാറ്റിനിടെ ലാൻഡിങ്ങിൽ വാൽ റൺവേയുമായി അസാധാരണമായി തട്ടിയ സംഭവമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ആ വിമാനവും സർവീസിൽ നിന്ന് മാറ്റിനിർത്തിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home