Deshabhimani

ഇന്ത്യ ചൈന വ്യാപാര കമ്മി 100 ബില്യൺ ഡോളര്‍ കടന്നു; ഇറക്കുമതി കൂടി, കയറ്റുമതി കുറഞ്ഞു

deficit
വെബ് ഡെസ്ക്

Published on Oct 14, 2026, 02:25 PM | 2 min read

ന്യുഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി കുത്തനെ ഉയരുന്നു. ഈ വര്‍ഷം ഇത് നൂറ് ബില്യൺ ഡോളര്‍ കടന്നതായി ചൈനീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. വ്യപാര അസംതുലിതാവസ്ഥ മറികടക്കാൻ കഴിയാത്ത സാഹചര്യമാണ് തുടരുന്നത്.


കയറ്റുമതിയിൽ പുരോഗതി കണ്ടെത്താനാവാത്തത്ത് വലിയ തിരിച്ചടിയായി മാറുകയാണ്. കഴിഞ്ഞ ജനുവരി - സെപ്തംബര്‍ മാസത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 23.3% വർധിച്ച് 125.19 ബില്യൺ ഡോളറായി കുത്തനെ ഉയര്‍ന്നു. ഇതേ സമയം കയറ്റുമതി 19.26 ബില്യൺ ഡോളറിൽ പ്രതീക്ഷയറ്റ് നിൽക്കുന്നു. ഇതു പോലും സര്‍ക്കാര്‍ കണക്കുകൾ പ്രകാരം 40.7% വളര്‍ച്ച കണ്ടെത്തിയ ഘട്ടത്തിലെ നേട്ടമാണ്.


ഇരു രാജ്യങ്ങളുടെയും മൊത്ത വ്യാപാരം 25.4% വർധിച്ച് 144.45 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യയുടെ ചൈനയുമായുള്ള വ്യാപാര കമ്മി നിലവിൽ നിലവിൽ 105.93 ബില്യൺ ഡോളറാണ്. 2025-ൽ ഇത് 116.12 ബില്യൺ ഡോളറായിരുന്നു. ഇതു തന്നെ റെക്കോര്‍ഡ് തകര്‍ച്ചയും വിടവുമായിരുന്നു. ഇപ്പോൾ സ്ഥിതി രൂക്ഷമായി കമ്മി പുതിയ റെക്കോര്‍ഡിൽ എത്തി.


സമുദ്രോൽപ്പന്നങ്ങൾ , നാഫ്ത, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവയാണ് ഈ വർഷം ഇന്ത്യ പ്രധാനമായി ചൈനയിലേക്ക് കയറ്റുമതി ചെയ്തത്.


കഴിഞ്ഞ മാസം ബ്രിക്സ് ഉച്ചകോടിയുടെ വക്കിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരക്കമ്മി വിഷയമായിരുന്നു. എന്നാൽ ചൈനയിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ പേര്‍ക്ക് അവസരങ്ങൾ നൽകുന്നതിലും മുന്നേറാൻ സാധ്യമായില്ല. പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിലും രാജ്യത്തെ ഉൽപന്നങ്ങൾക്ക് കയറ്റുമതി മാര്‍ഗ്ഗങ്ങൾ കൂടുതലായി തുറന്നു നൽകുന്നതിലും പ്രായോഗിക നടപടികൾ എടുക്കുന്നതിൽ പരാജയപ്പെട്ടു.


china deficit


അമ്പേ പരാജയപ്പെടുന്ന

കയറ്റുമതി രംഗം


2025-2026 സാമ്പത്തിക വ‍ർഷത്തിൽ ഇന്ത്യയുടെ മൊത്തം വ്യാപാരക്കമ്മി ഏകദേശം 119.3 ബില്യൺ ഡോളർ ആയിരുന്നു. ഭീമമായ തകര്‍ച്ചയാണ് നേരിട്ടത്. കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്. ഇപ്പോഴും ഈ നില തുടരുകയാണ് 2026 ആഗസ്റ്റ് മാസത്തിൽ ചരക്ക് സേവനങ്ങളുടെ മൊത്തം വ്യാപാരക്കമ്മി താഴ്ന്ന് 26.86 ബില്യൺ ഡോളറിൽ എത്തി നിൽക്കുന്ന സാഹചര്യമാണ്.


കണക്കുകളിൽ ഇതിനെ ഉയര്‍ത്തി കാണിക്കുന്നത് സേവന രംഗം കൂടി ഉൾപ്പെടുത്തിയാണ്. ചരക്ക് ഇറക്കുമതിയും കയറ്റുമതിയും മാത്രം കണക്കാക്കിയാൽ 2025-26 വർഷത്തിൽ ഇന്ത്യയുടെ ചരക്ക് വ്യാപാരക്കമ്മി ഏകദേശം 337 ബില്യൺ ഡോളറോളം തകര്‍ച്ച കാണിച്ചു.


ഇത് മറയ്ക്കാൻ രാജ്യത്തെ സേവന മേഖലയിലുള്ള വൻ മിച്ചം (Services Surplus) ഈ ചരക്ക് കമ്മിയുടെ കൂടെ ചേർത്ത് കണക്കിൽ കാണിക്കുന്ന തന്ത്രമാണ് തുടര്‍ന്നു വരുന്നത്. സേവന മേഖലയിൽ നിന്നുള്ള വരുമാനം ഏകദേശം ഏകദേശം 60% ഓളം വരും. ഇത് ചേര്‍ത്ത് വ്യാപാര കമ്മിയിൽ കുറവ് വരുത്തി കാണിക്കുകയാണ് ചെയ്യുന്നത്.


സേവന മേഖല എന്ന ചോര്‍ച്ച


ഐ ടി, സോഫ്റ്റ്‌വെയർ, കൺസൾട്ടൻസി തുടങ്ങിയ മേഖലകളാണ് സേവന മേഖല കൂടുതൽ ആശ്രയിച്ചു നിൽക്കുന്നത്. രാജ്യത്തെ ബൗദ്ധിക സമ്പത്തിന്റെ ചോര്‍ച്ച കൂടി ഇതിൽ സംഭവിക്കുന്നുണ്ട് എന്ന വിലയിരുത്തലുകൾ ഉണ്ട്. ചരക്കുകൾക്ക് പകരം മനുഷ്യ വിഭവശേഷി കയറ്റുമതി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. ഇതിനെ ബ്രെയിൻ ഡ്രെയിൻ അല്ല ബ്രെയിൻ ഗെയിൻ ആണെന്ന് ന്യായീകരിച്ച് നഷ്ടങ്ങളും വീഴ്ചകളും മറയ്ക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home