ad
Deshabhimani

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ സെപ്‌തംബർ 9ന്

Indian vice presidential election
വെബ് ഡെസ്ക്

Published on Aug 02, 2025, 12:45 AM | 1 min read


ന്യൂഡൽഹി

പതിനേഴാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ സെപ്‌തംബർ ഒമ്പതിന് നടക്കുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. അന്നുതന്നെ ഫലം പ്രഖ്യാപിക്കും. ആഗസ്‌ത്‌ ഏഴിന്‌ തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം പുറപ്പെടുവിക്കും. ആഗസ്‌ത്‌ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 22 ന്‌ സൂക്‍ഷമപരിശോധന. പത്രിക പിൻവലിക്കാൻ ആഗസ്‌ത്‌ 25 വരെ സമയമുണ്ട്‌. സെപ്‌തംബർ ഒമ്പതിന്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ പകൽ 10 മുതൽ അഞ്ച്‌ വരെയാണ്‌ പോളിങ്‌.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രീതിക്ക്‌ പാത്രമായ ജഗ്‌ദീപ്‌ ധൻഖർ ജൂലൈ 21 നാണ് രാജിവച്ചത്. ലോക്‌സഭാ – രാജ്യസഭാ എംപിമാരാണ്‌ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്‌ട്രൽ കോളേജ്‌ അംഗങ്ങൾ. 782 ആണ്‌ നിലവിലെ ഇലക്‌ട്രൽ കോളേജ്‌ സംഖ്യ. ജയിക്കാന്‍ 392 വോട്ട്. ബിജെപിക്ക്‌ 341 എംപിമാരുണ്ട്. എൻഡിഎയില്‍ 426 പേരും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home