യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

സാകേത് ശ്രീനിവാസയ്യ
ന്യൂഡൽഹി: യു.എസിൽ അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥി സാകേത് ശ്രീനിവാസയ്യയെ (22)മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. ഫെബ്രുവരി 9 മുതലാണ് കാണാതായത്.
മൃതദേഹം കണ്ടെടുത്ത വിവരം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.
ക്യാംപസിന് ഒരു കിലോമീറ്റർ അകലെയാണ് അവസാനമായി സാകേതിനെ കണ്ടത്. അൻസ, ബെർക്ക്‌ലി ഹിൽസ് എന്നിവിടങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഐഐടി മദ്രാസിലെ പൂർവ വിദ്യാർഥിയായ സാകേത് ബെർക്ക്‌ലിയിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു.










0 comments