ad
Deshabhimani

ടിക്കറ്റ് നിരക്ക് നിർണ്ണയം 'ബിസിനസ് രഹസ്യം'; വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് റെയിൽവേ

Railway.jpg
വെബ് ഡെസ്ക്

Published on Jan 15, 2026, 05:12 PM | 1 min read

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് നിരക്ക് കണക്കാക്കുന്ന രീതി റെയിൽവേയുടെ 'ബിസിനസ് രഹസ്യവും' വാണിജ്യപരമായ വിശ്വാസ്യതയുമായി ബന്ധപ്പെട്ട കാര്യവുമാണെന്ന് റെയിൽവേ ബോർഡ് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനെ അറിയിച്ചു.


വിവരാവകാശ നിയമപ്രകാരം നിരക്ക് നിർണ്ണയത്തിന്റെ വിശദാംശങ്ങൾ തേടി സമർപ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടാണ് റെയിൽവേയുടെ ഈ വിശദീകരണം. ബേസ് ഫെയർ കണക്കാക്കുന്ന രീതി, ഡൈനാമിക് പ്രൈസിംഗ്, തൽക്കാൽ ബുക്കിംഗ് എന്നിവ ടിക്കറ്റ് നിരക്കിനെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിവരങ്ങളാണ് അപേക്ഷകൻ ആവശ്യപ്പെട്ടത്.


എന്നാൽ, നിരക്ക് നിശ്ചയിക്കുന്ന നയങ്ങൾ റെയിൽവേയുടെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം ഇതിന് ഇളവുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി.


റെയിൽവേ ഒരു വാണിജ്യ സ്ഥാപനം എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ലാഭവിഹിതം പൊതുജന നന്മയ്ക്കായി വിനിയോഗിക്കുന്നതിനാൽ ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി. റെയിൽവേയുടെ വാദം അംഗീകരിച്ച കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home