ad
Deshabhimani

എംബസിയെ അറിയിക്കാതെ അതിർത്തി കടക്കരുത്; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

Indian embassy AI Image

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 17, 2026, 07:00 AM | 1 min read

തെഹ്റാൻ : തെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ ഏകോപനമില്ലാതെ കര അതിർത്തി കടക്കാൻ ശ്രമിക്കരുതെന്ന് ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി. മാർച്ച് 16നാണ് എംബസി പുതിയ നിർദേശം പുറത്തിറക്കിയത്. യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെയുള്ള കടന്നാക്രമണം തുടരുന്നതിനാൽ പശ്ചിമേഷ്യയിൽ ആശങ്കകൾ വർധിക്കുന്നതിനാലാണ് എംബസി നിർദേശം കർശനമാക്കിയത്.


ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായി പതിവായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ആവശ്യമുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. എംബസിയെ അറിയാക്കാതെയും കൂടിയാലോചിക്കാതെയും ഇറാനിൽ നിന്ന് കര അതി‌ർത്തികളിലൂടെ പോകാൻ ശ്രമിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും എംബസി അറിയിച്ചു. ഇത്തരം ശ്രമങ്ങൾ നടത്തിയാൽ എംബസിക്ക് സഹായം നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


അതിനാൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എംബസിയുടെ ഉപദേശങ്ങൾ കർശനമായി പാലിക്കണം. അതേസമയം ഇറാനിൽ നിന്ന് അർമേനിയ വഴി യാത്രതിരിച്ച 70 ലധികം ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യ സംഘം സുരക്ഷിതമായി ന്യൂഡൽഹിയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home