ad
Deshabhimani

print edition ഇന്ത്യ– വെനസ്വേല ബന്ധം ശക്തമാക്കും

india venezuela relations
വെബ് ഡെസ്ക്

Published on Feb 01, 2026, 12:11 AM | 1 min read


ന്യൂഡൽഹി

​വെനസ്വേലയുമായി സഹകരണം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. വെനസ്വേല ആക്‌റ്റിങ് പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ പിന്തുണ വാഗ്‌ദാനം ചെയ്‌തത്‌. 



വ്യാപാരം, നിക്ഷേപം, ഉ‍ൗർജം, ഡിജിറ്റൽ ടെക്‌നോളജി, കൃഷി തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ധാരണയായി. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക വിഷയങ്ങളും ചർച്ചയായി. വരും വർഷങ്ങളിൽ ഇന്ത്യ–വെനസ്വേല ബന്ധം കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്ന്‌ പ്രധാനമന്ത്രി എക്‌സിൽ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home