ad
Deshabhimani

print edition ആഗസ്‌തിൽ തൊഴിലില്ലായ്‌മനിരക്ക്‌
5 ശതമാനം

Bihar Election
വെബ് ഡെസ്ക്

Published on Sep 16, 2026, 12:03 AM | 1 min read

ന്യൂഡൽഹി: രാജ്യത്ത്‌ 15 വയസ്സിൽ മുകളിലുള്ളവരുടെ തൊഴിലില്ലായ്‌മാ നിരക്ക്‌ ആഗസ്‌തിൽ അഞ്ച്‌ ശതമാനമാണെന്ന്‌ സ്ഥിതിവിവര മന്ത്രാലയം അറിയിച്ചു. നഗരങ്ങളിൽ തൊഴിലില്ലായ്‌മാ നിരക്ക്‌ ജൂലൈയിലെ 6.7 ശതമാനത്തിൽ നിന്നും 6.8 ശതമാനമായി ഉയർന്നപ്പോൾ ഗ്രാമങ്ങളിൽ 4.5 ശതമാനത്തിൽ നിന്നും 4.1 ശതമാനമായി കുറഞ്ഞു. ഗ്രാമങ്ങളിൽ പുരുഷൻമാരുടെ തൊഴിലില്ലായ്‌മ 4.3 ശതമാനവും സ്‌ത്രീകളുടേത്‌ 3.9 ശതമാനവുമാണ്‌.


തൊഴിൽ പങ്കാളിത്ത നിരക്ക്‌ ജൂലൈയിലെ 55.4 ശതമാനത്തിൽ നിന്നും 55.6 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ആഗസ്‌തിൽ 55 ശതമാനമായിരുന്നു തൊഴിൽ പങ്കാളിത്ത നിരക്ക്‌. നഗരങ്ങളിൽ 50.4 ശതമാനവും ഗ്രാമങ്ങളിൽ 58.2 ശതമാനവുമാണ്‌ തൊഴിൽ പങ്കാളിത്ത നിരക്ക്‌. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക്‌ 34.8 ശതമാനമാണ്‌. തൊഴിലാളി ജനസംഖ്യാ അനുപാതം ജൂലൈയിലെ 52.5 ശതമാനത്തിൽ നിന്നും ആഗസ്‌തിൽ 52.8 ശതമാനമായി ഉയർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home