print edition വ്യാപാരകമ്മി കുതിച്ചുയർന്നു ; 39,690 കോടി രൂപയുടെ വർധന

ന്യൂഡൽഹി
ഇന്ത്യയുടെ വ്യാപാരകമ്മി മുൻവർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ 39690 കോടി രൂപ വർധിച്ചു. 2024 ഡിസംബറിൽ 185670 കോടിയായിരുന്ന വ്യാപാരകമ്മി ഇൗ ഡിസംബറിൽ 225360 കോടി രൂപയിലേക്കാണ് ഉയർന്നത്. ഇറക്കുമതിയിലുണ്ടായ വലിയ വർധനവാണ് വ്യാപാരകമ്മിയുടെ കുതിച്ചുചാട്ടത്തിന് വഴിവെച്ചത്.
മുൻവർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ കയറ്റുമതിയിൽ 1.87 ശതമാനത്തിന്റെ വർധനവ് വന്നെങ്കിലും ഇറക്കുമതിയിൽ 8.7 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ആകെ 346590 കോടി രൂപയുടെ കയറ്റുമതിയാണ് ഡിസംബറിലുണ്ടായത്. 2024 ഡിസംബറിൽ കയറ്റുമതി 340200 കോടിയുടേതായിരുന്നു. അതേസമയം, 2024 ഡിസംബറിൽ 525870 കോടി രൂപയായിരുന്ന ഇറക്കുമതി 39690 കോടി രൂപ വർധിച്ച് 571950 കോടി രൂപയിലേക്ക് എത്തി.










0 comments