Deshabhimani

print edition നേപ്പാളിന്‌ ഇന്ത്യ വൈദ്യുതി നൽകും

nepal flood
വെബ് ഡെസ്ക്

Published on Sep 16, 2026, 12:19 AM | 1 min read

ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾ തകർന്നതിനെ തുടർന്ന്‌ പ്രതിസന്ധി പരിഹരിക്കാൻ ഡിസംബർ അവസാനം വരെ നേപ്പാളിന്‌ വൈദ്യുതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഡിസംബർ 31 വരെ ദിവസവും 18 മണിക്കൂർ വരെ 654 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ നൽകുക. ജനുവരി മുതൽ എത്ര വൈദ്യുതി നൽകണമെന്നത്‌ ഡിസംബറിൽ തീരുമാനിക്കും.


550 മെഗാവാട്ട്‌ വരെയുള്ള ഉൽപ്പാദന ശേഷിയാണ്‌ മഹാപ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾ തകർന്നതോടെ നേപ്പാളിന്‌ നഷ്ടമായത്‌. പന്ത്രണ്ടിലേറെ വൈദ്യുതി നിലയങ്ങൾ പ്രളയത്തിൽ പൂർണമായും തകർന്നു. കൂടുതൽ വൈദ്യുതി നിലയങ്ങളുള്ള ബാഗ്‌മതി പ്രവിശ്യയിൽ ജോലിയെടുത്തിരുന്ന തൊള്ളായിരത്തിലേറെ തൊഴിലാളികളെ കാണാതായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home