ad
Deshabhimani

ബോര്‍ഡിങ്പാസിൽ സീൽ പതിപ്പിക്കൽ ഇനിവേണ്ട; സെപ്തംബര്‍ ഒന്നുമുതൽ സ്മാര്‍ട് യാത്ര

bp
വെബ് ഡെസ്ക്

Published on Aug 23, 2026, 10:51 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിര്‍ബന്ധമായിരുന്ന ബോര്‍ഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട. സെപ്തംബര്‍ ഒന്നുമുതൽ വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് ഫിസിക്കൽ ബോര്‍ഡിങ് പാസ് നിര്‍ബന്ധമല്ലെന്ന് ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു.


പഴയ രീതിയെ കുറിച്ച് നിരവധി പരാതകൾ ഉയര്‍ന്നിരുന്നു. സ്റ്റാമ്പിങിലെ തെറ്റുകളും ബോര്‍ഡിങ് പാസ് പരിശോധനാ ഘട്ടത്തിൽ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തതും ഉൾപ്പെടെ പ്രശ്നങ്ങൾ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് മാറ്റം എന്നാണ് വിശദീകരണം. സുരക്ഷാ പരിശോധനയുടെ ഭാഗമായി സിഐഎസ്എഫ് വിഭാഗവും ബോര്‍ഡിങ് പാസുകൾ സീൽ ചെയ്യാറുണ്ടായിരുന്നു. ഇത് നേരത്തെ തന്നെ അവസാനിപ്പിച്ചതാണ്.


പാസ്പോര്‍ടിൽ സീൽ ചെയ്യുന്ന രീതിയും അവസാനിപ്പിക്കാനുള്ള പദ്ധതി ഒരുങ്ങുന്നുണ്ട്. എൻട്രി എക്സിറ്റ് സീലുകൾ ഒഴിവാക്കും. ഇതിനുള്ള പൈലറ്റ് പ്രോജക്ട് തയാറായിട്ടുണ്ട്.


പ്രധാന വിവരങ്ങൾ


യാത്രക്കാർക്ക് സ്മാർട്ട്‌ഫോണിലെ ഇ-ബോർഡിംഗ് പാസ് കാണിച്ച് ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാം. ഫിസിക്കൽ ബോർഡിംഗ് പാസുകൾ ഉപയോഗിക്കാമെങ്കിലും അവയിൽ ഇനി ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home