തദ്ദേശീയമായി വികസിപ്പിച്ച ലോങ് റേഞ്ച് ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം

photo credit: Ministry of Defence, Government of India X
ന്യൂഡൽഹി : രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോങ് റേഞ്ച് ഗ്ലൈഡ് ബോംബ് ഗൗരവിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. സുഖോയ് യുദ്ധവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണം. ഡിആർഡിഒ വികസിപ്പിച്ച 1000 കിലോയോളം ഭാരം വരുന്ന ഗ്ലൈഡ് ബോംബാണ് ഗൗരവ്. പല ഘട്ടങ്ങളിലായി പരീക്ഷിച്ചാണ് പ്രവർത്തനം വിലയിരുത്തിയത്. 100 കിലോമീറ്റർ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താൻ ശേഷിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ്. ഏപ്രിൽ 8 മുതൽ 10 വരെയാണ് പരീക്ഷണം നടത്തിയത്.










0 comments