"ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്", ഭരണഘടനയിൽ പറയേണ്ട ആവശ്യമില്ലെന്ന് മോഹൻ ഭഗവത്

മോഹൻ ഭഗവത്
കൊൽക്കത്ത: ഭരണഘടനാവിരുദ്ധ പ്രസ്താവനയുമായി വീണ്ടും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ഇന്ത്യ നിലവിൽ ഹിന്ദു രാഷ്ട്രമാണെന്നും, അത് പറയാൻ ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഇവിടുത്തെ സാംസ്കാരിക പൈതൃകത്തെയും പൂർവ്വികരുടെ മഹിമയെയും ആഘോഷിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും ആർഎസ്എസ് തലവൻ പറഞ്ഞു.
"സൂര്യൻ കിഴക്കുദിക്കുന്നു; ഇത് എന്ന് മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. ഇതിനും നമുക്ക് ഭരണഘടനാപരമായ അനുമതി വേണോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഹിന്ദുസ്ഥാനിലെ മണ്ണിൽ പൂർവ്വികരുടെ മഹിമയിൽ വിശ്വസിക്കുകയും അത് നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരാളെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്."- കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ മോഹൻ ഭഗവത് പറഞ്ഞു.










0 comments